മുംബൈ:നവംബർ  25- ന് അയോധ്യ  സന്ദർശിക്കുമെന്ന് ശിവസേന അധ്യക്ഷൻ ഉദ്ധവ്  താക്കറെ. മുംബൈയിൽ നടന്ന മഹാനവമി ദിനാഘോഷങ്ങളുടെ ഭാഗമായി ശിവസേന സംഘടിപ്പിച്ച പരിപാടിയിലാണ് ഉദ്ധവിന്റെ പ്രഖ്യാപനം. 

രാമക്ഷേത്രം  നിർമാണം  വൈകുന്നതിൽ അതിയായ  ദുഖമുണ്ടെന്നും ഹിന്ദുത്വം  ഇല്ലാതായിട്ടില്ലെന്നും രാമക്ഷേത്ര  നിർമാണത്തിനായി  ശിവസേന  ഒപ്പമുണ്ടാകുമെന്ന് ഉദ്ധവ്  താക്കറെ പരിപാടിയിൽ പറഞ്ഞു. ശിവസേന നടത്തുന്ന ചലോ അയോദ്ധ്യയുടെ ഭാഗമായിട്ടാണ് സന്ദർശനം.

അയോധ്യ  വിഷയം തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരായ  പ്രധാന  പ്രചാരണായുധമാക്കുകയാണ്  ശിവസേന. ഇതിന്റെ ഭാഗമായി നേരത്തെ രാമ ജന്മഭൂമി  ട്രസ്റ്റ്‌  ചെയർമാൻ  ശരൺജി  മഹാരാജുമായി  ഉദ്ധവ് താക്കറെ കൂടിക്കാഴ്ച നടത്തിയിരുന്നു. രാമക്ഷേത്രം നിർമ്മാണ വിഷയത്തിൽ  ബിജെപി  മെല്ലെപ്പോക്ക്  തുടരുന്നു എന്ന  ആരോപണമാണ്  ശിവസേന ഉയർത്തുന്നത്.