ദില്ലി: ആധാർ വെരിഫേക്കഷൻ നടത്താൻ ഫേസ് റെകഗ്നിഷൻ സംവിധാനവുമായി (മുഖം തിരിച്ചറിയാനുള്ള സംവിധാനം) യുനീക് ഐഡന്റിഫിക്കേഷന്‍ അതോരിറ്റി. നിലവില്‍ വിരലടയാളോ അല്ലെങ്കില്‍ കണ്ണിന്റെ കൃഷ്ണമണിയുടെ ചിത്രം (ഐറിസ് ഇമേജ്) ഉപയോഗിച്ചോ ആണ് ആധാറിന്റെ സ്ഥിരീകരണം നടത്തുന്നത്. ഇതിനോടൊപ്പം മുഖം കൂടി തിരിച്ചറിയാനുള്ള സംവിധാനമാണ് ഏര്‍പ്പെടുത്തുന്നത്. ജൂലൈ ഒന്നു മുതല്‍ ഈ സംവിധാനം നിലവില്‍ വരും. ആധാര്‍ വിവരശേഖരണത്തിനോടൊപ്പം വ്യക്തികളുടെ ഫോട്ടോ കൂടി ശേഖരിച്ചിട്ടുള്ളതിനാല്‍ പൊതുജനങ്ങള്‍ ഇതിലേക്ക് വീണ്ടും വിവരം നല്‍കേണ്ടതില്ല. എന്നാല്‍ വിരലടയാളോ വണ്‍ ടൈം പാസ്‍വേഡോ പോലുള്ള മറ്റൊരു തിരിച്ചറിയല്‍ സംവിധാനത്തിനൊപ്പം മാത്രമേ ഫേസ് റെകഗ്നിഷനും ഉപയോഗിക്കൂ എന്നും യുനീക് ഐഡന്റിഫിക്കേഷന്‍ അതോരിറ്റി അറിയിച്ചു.