Asianet News MalayalamAsianet News Malayalam

ശബരിമലയിലെ പൊലീസ് നടപടി പരിഹാസ്യമെന്ന് ഉമ്മന്‍ചാണ്ടി

സംഘപരിവാർ സമരം അപലപനീയം. ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്ന അവരുടെ നിലപാടിനോട് യോജിക്കുന്നു. എന്നാല്‍ സമരമല്ല കേന്ദ്രത്തെ കൊണ്ട് ഓർഡിനൻസ് കൊണ്ടുവരികയാണ് വേണ്ടത്. അവിടെയാണ് ബിജെപി ആത്മാർത്ഥ കാണിക്കേണ്ടത്. ആക്രമണങ്ങൾ ബോധപൂർവ്വം നടത്തി വിഷയം വഴിതിരിച്ചുവിടാനാണ് ബിജെപി ശ്രമം
 

UMMANCHANDI SLAMS CPM AND GOVT ON SABARIMALA ISSUE
Author
Thiruvananthapuram, First Published Oct 19, 2018, 5:09 PM IST

തിരുവനന്തപുരം: ഇന്ന് ശബരിമലയുണ്ടായ സംഭവം മാര്‍ക്സിസ്റ്റ് പാർട്ടി ചോദിച്ചു വാങ്ങിയതാണെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. ശബരിമലയിലെ സംഭവങ്ങൾ ഏറെ വേദനിപ്പിക്കുന്നതാണ്. സമന്വയത്തോടെ വിധി നടപ്പാക്കണമായിരുന്നു. വിശ്വാസികളുമായി ചർച്ച ചെയ്യാതെയാണ് യുഡിഎഫ് സർക്കാർ നൽകിയ അഫിഡവിറ്റ് പിണറായി സർക്കാർ പിൻവലിച്ചതെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു. 

സംഘപരിവാർ സമരം അപലപനീയം. ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്ന അവരുടെ നിലപാടിനോട് യോജിക്കുന്നു. എന്നാല്‍ സമരമല്ല കേന്ദ്രത്തെ കൊണ്ട് ഓർഡിനൻസ് കൊണ്ടുവരികയാണ് വേണ്ടത്. അവിടെയാണ് ബിജെപി ആത്മാർത്ഥ കാണിക്കേണ്ടത്. ആക്രമണങ്ങൾ ബോധപൂർവ്വം നടത്തി വിഷയം വഴിതിരിച്ചുവിടാനാണ് ബിജെപി ശ്രമം. 

ദേവസ്വം ബോർഡ് ഒരു സ്വതന്ത്ര സ്ഥാപനമാണ്. പക്ഷെ റിവ്യൂ ഹർജി കൊടുക്കാനുള്ള തീരുമാനം മുഖ്യമന്ത്രി ഇടപ്പെട്ട് മാറ്റി. താന്‍ വിധിയെ സ്വാഗതം ചെയ്തുവെന്ന് കോടിയേരി പറയുന്നത് ശരിയല്ല. അഫിഡവേറ്റ് പിണറായി സർക്കാർ പിൻവലിച്ചത്  വേണമെങ്കിൽ തന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് നോക്കിയാല്‍ മനസ്സിലാകുമെന്നും ഉമ്മന്‍ചാണ്ടി.  

സുപ്രീം കോടതി നിരീശ്വരവാദികളെ കയറ്റാൻ പറഞ്ഞിട്ടില്ല. ഇന്നത്തെ പൊലീസ് നടപടി പരിഹാസ്യം. വൈകിയാണെങ്കിലും സർക്കാർ ഉത്തരവദിത്വത്തോടെ പെരുമാറണം. കോടതി വിധി നടപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ട്. പക്ഷെ വിശ്വാസികളുമായി ചർച്ച നടത്തി വേണമായിരുന്നു തീരുമാനമെടുക്കാന്‍.  തിരുവിതാർ കുർ ദേവസ്വം ബോർഡ് ഇപ്പോൾ കൈക്കൊണ്ട തീരുമാനം സ്വീകാര്യമല്ല. റിവ്യൂ ഹർജി തന്നെ വേണംമെന്നും പ്രശ്നം രമ്യമായി പോകുന്നതിന് സർക്കാർ നടപടികൊണ്ട് കഴിയില്ലെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. 

Follow Us:
Download App:
  • android
  • ios