വടക്കൻ കൊറിയക്കെതിരെ ഉപരോധനമേർപ്പെടുത്താൻ ഐക്യരാഷ്ട്ര സംഘടന തീരുമാനിച്ചു.സുരക്ഷാ കൗൺസിലിൽ അമേരിക്ക അവതരിപ്പിച്ച കരട് പ്രമേയം റഷ്യയും ചൈനയും ഉൾപ്പെടെയുള്ള മുഴുവൻ അംഗങ്ങളും അംഗീകരിച്ചതോടെയാണ് ഇത്. വടക്കൻ കൊറിയയിൽ നിന്ന് തുണിത്തരങ്ങൾ സ്വീകരിക്കുന്നതും, അവിടേക്ക് പ്രകൃതി വാതകമടക്കമുള്ള ഇന്ധനങ്ങൾ ഇറക്കുമതി നടത്തുന്നതും യുഎൻ വിലക്കി. അതേസമയം ഭരണാധികാരി കിം ജോങ് ഉന്നിന്റെ സ്വത്ത് മരവിപ്പിക്കുന്ന നിർദ്ദേശം ഐക്യരാഷ്ട്ര സംഘടന അംഗീകരിച്ചില്ല. ആറാമതും ആണവപരീക്ഷണം നടത്തിയ പശ്ചാത്തലത്തിലാണ് ഉപരോധം.