കോഴിക്കോട്: കോഴിക്കോട് വടകരയില്‍ 24 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി. വടകര സ്വദേശികളായ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുസ്തഫ, ഇസ്മായില്‍, റയീസ് എന്നിവരാണ് പിടിയിലായത്.
ഡിവൈഎസ്പി സുദര്‍ശന്റെ നേതൃത്വത്തിലുള്ള ഷാഡോ പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് കുഴല്‍പ്പണ വിതരണത്തിനെത്തിയ സംഘം പിടിയിലായത്. ഇവരില്‍ നിന്ന് നിരവധി രേഖകളും പിടികൂടിയിട്ടുണ്ട്.
