ജോര്‍ദാനിലുള്ള സിറിയന്‍ അഭയാര്‍ഥികള്‍ക്കും, ഇറാഖില്‍ നിന്നും പലായനം ചെയ്തവര്‍ക്കും യെമന്‍, ടാന്‍സാനിയ തുടങ്ങിയ രാജ്യങ്ങള്‍ക്കുമുള്ള കുവൈറ്റിന്റെ സഹായം കഴിഞ്ഞയാഴ്ച എത്തിച്ചു കൊടുത്തുത്തിരുന്നു. ജോര്‍ദാനിലെ കുവൈറ്റിന്റെ റഹ്‍മ ഇന്റര്‍നാഷണല്‍ ചാരിറ്റി വഴിയാണ് 1.75 ലക്ഷത്തോളം അമേരിക്കന്‍ ഡോളര്‍ വിലവരുന്ന സഹായം കൈമാറിയത്. ഭക്ഷണ, വസ്‌ത്ര പായ്‌ക്കറ്റുകളാണ് ഇവയില്‍ കൂടുതല്‍. 'കുവൈറ്റ് നിങ്ങളുടെ അരികിലുണ്ട്' എന്ന പദ്ധതിയനുസരിച്ച് യെമനിലെ ആഭ്യന്തര യുദ്ധത്തില്‍ ചിതറിയ ജനങ്ങള്‍ക്കും സഹായം എത്തിക്കുന്നുണ്ട്. ഭക്ഷണം, വെള്ളം, പാര്‍പ്പിടം, ചികിത്സ, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിലാണ് കുവൈറ്റിന്റെ സഹായം. കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി വഴി കാന്‍സര്‍ രോഗികള്‍ക്കുള്ള ചികിത്സാ സഹായമാണ് ടാന്‍സാനിയയിലെ ദൗത്യം.
ഐക്യരാഷ്‌ട്രസഭയുടെ ഏജന്‍സികള്‍ക്ക് നല്‍കുന്ന പിന്തുണയ്‌ക്കും സഹായങ്ങള്‍ക്കും കുവൈത്ത് ജനതയോടും സര്‍ക്കാരിനോടും, അതിലുപരി അമീര്‍ ഷേഖ് സാബാ അല്‍ അഹ്മദ് അല്‍ ജാബെര്‍ അല്‍ സാബായോടുള്ള നന്ദി, അഭയാര്‍ഥികള്‍ക്കായുള്ള ഐക്യരാഷ്‌ട്രസഭയുടെ ഹൈക്കമ്മീഷണര്‍ ഫിലിപ്പോ ഗ്രാന്‍ഡി രേഖപ്പെടുത്തിയിട്ടുമുണ്ട്.
