മലപ്പുറം: മലപ്പുറം വളാഞ്ചേരിയില്‍ വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ മദ്രസ്സാദ്ധ്യാപകന്‍ പിടിയിലായി. മഞ്ചേരി എളങ്കൂര്‍ സ്വദേശി കിഴക്കും പറമ്പില്‍ സുലൈമാനാണ് പൊലീസ് പിടിയിലായത്. കല്‍പകഞ്ചേരിയിലെ ഒരു മദ്രസ്സയില്‍ അധ്യാപകനായിരിക്കെയാണ് വിദ്യാര്‍ത്ഥിയായ 10 വയസുകാരനെ സുലൈമാന്‍ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കുട്ടിയെ നിര്‍ബന്ധിപ്പിച്ച് പലതവണ ലൈംഗിക ചുഷണത്തിനായി ഉപയോഗിക്കുകയായിരുന്നു. ഒന്നര വര്‍ഷം മുമ്പായിരുന്നു സംഭവം. പഠനത്തില്‍ മിടുക്കനായ വിദ്യാര്‍ത്ഥി പിന്നാക്കം പോയതൊടെയാണ് വീട്ടുകാര്‍ക്ക് സംശയം ഉയര്‍ന്നത്. കുട്ടിയുടെ മാനസിക നിലതകരാറിലാകാന്‍ തുടങ്ങിയതോടെ വീട്ടുകാര്‍ ചോദിച്ചപ്പോഴാണ് ശാരീരിക പീഡനങ്ങളെ കുറിച്ച് കുട്ടി തുറന്ന് പറഞ്ഞത്. തുടര്‍ന്ന് രക്ഷിതാക്കളുടെ പരാതിയില്‍ വളാഞ്ചേരി പൊലീസ് കേസെടുക്കുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.