പാലക്കാട് : വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനു വിധേയമാക്കിയതിനു് സ്ഥാപന മേധാവികളടക്കം 4 പേർ പിടിയിൽ. വലിയങ്ങാടിയിൽ പ്രവൃത്തിക്കുന്ന അറബിക് കോളേജിലെ അധ്യാപകനും, പ്രിൻസിപ്പാളും, മാനേജറ്റും മുതിർന്ന വിദ്യാർത്ഥിയുമാണ് സൗത്ത് പോലീസിന്‍റെ പിടിയിലായത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പതിനഞ്ച് വയസ്സുള്ള ആൺകുട്ടിക്കാണ് (കൂരമായ പീഡനം ഏൽക്കേണ്ടി വന്നത്. മാനസികമായി തകർന്ന നിലയിൽ സാരമായ പരിക്കുകളോടെ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി . അമ്മയുടെ പരാതിയിലാണ് 4 പേരെ സൗത്ത് പോലീസ് പിടികൂടിയത്.

പാലക്കാട് വലിയങ്ങാടിയിലെ അറബിക് കോളേജ് പ്രിൻസിപ്പൾ പുലാമന്തോൾ സ്വദേശി ഹുസൈൻ മാന്നാനി , ഇയാളുടെ ഇരട്ട സഹോദരനും ഇവിടുത്തെ അധ്യാപകനുമായ സൈനുദ്ദീൻ മാന്നാനി, മാനേജർ ഭീമനാട് സ്വദേശി അബ്ദുൾ മുത്തലിബ്, വിദ്യാർത്ഥി ഷിഹാബുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്. നിരന്തരമായി ഇവർ കുട്ടിയെ ഉപദ്രവിച്ചിരുന്നതായി വ്യക്തമായ സാഹചര്യത്തിലാണ് നടപടി. 4 വ്യത്യസ്ഥ കേസ് കളാണ് സംഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുള്ളത്.