ന്യൂയോർക്ക്: ഉത്തരകൊറിയയുടെ ഹൈഡ്രജൻ ബോംബ് പരീക്ഷണത്തിന്‍റെ പശ്ചാത്തലത്തിൽ യുഎൻ സുരക്ഷാ കൗണ്‍സിൽ ഇന്ന് അടിയന്തര യോഗം ചേരും. അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ജപ്പാൻ, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളാണ് അടിയന്തര യോഗത്തിൽ പങ്കെടുക്കുന്നത്.

ഉത്തരകൊറിയയുടെ ഹൈഡ്രജൻ ബോംബ് പരീക്ഷണത്തെ യുഎൻ സെക്രട്ടറി ജനറൽ അൻോണിയോ ഗുട്ടെറസ് അപലപിച്ചിരുന്നു. അന്തർദേശീയ നിയമങ്ങളുടെ ലംഘനമാണിതെന്നും ഉത്തരകൊറിയയുടെ ഇത്തരം നടപടികൾ നിർത്തണമെന്നും ഗുട്ടെറസ് ആവശ്യപ്പെട്ടു. 

ഞായറാഴ്ച ഉ​​ത്ത​​ര​​കൊ​​റി​​യ അ​​തി​​ശ​​ക്ത​​മാ​​യ ഹൈ​​ഡ്ര​​ജ​​ൻ ബോം​​ബ് പരീക്ഷിച്ചത്. ഭൂ​​ഖ​​ണ്ഡാ​​ന്ത​​ര ബാ​​ലി​​സ്റ്റി​​ക് മി​​സൈ​​ലു​​ക​​ളി​​ൽ ഘ​​ടി​​പ്പി​​ക്കാ​​വു​​ന്ന 120 കി​​ലോ​​ട​​ൺ ബോം​​ബി​​ന്‍റെ പ​​രീ​​ക്ഷ​​ണം വ​​ൻ​​വി​​ജ​​യ​​മാ​​യി​​രു​​ന്നു​​വെ​​ന്ന് ഉ​​ത്ത​​ര​​കൊ​​റി​​യ​​ൻ വാ​​ർ​​ത്താ ഏ​​ജ​​ൻ​​സി കെ​​സി​​എ​​ൻ​​എ അ​​റി​​യി​​ച്ചു. ഉ​​ത്ത​​ര​​കൊ​​റി​​യ ന​​ട​​ത്തു​​ന്ന ആ​​റാ​​മ​​ത്തെ ആ​​ണ​​വ​​പ​​രീ​​ക്ഷ​​ണ​​മാ​​ണി​​ത്. 2006ലാ​​യി​​രു​​ന്നു ആ​​ദ്യ ആ​​ണ​​വ​​പ​​രീ​​ക്ഷ​​ണം.