Asianet News MalayalamAsianet News Malayalam

ഉനൈസിന്‍റെ കസ്റ്റഡി മരണം; പൊലീസിനെതിരെ നടപടി വേണമെന്ന് ചെന്നിത്തല

  • സമഗ്രവും നിക്ഷപക്ഷവുമായ അന്വേഷണം വേണം
  • രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി
Unais custody death ramesh chennithala send letter to pinarayi vijayan
Author
First Published May 16, 2018, 4:15 PM IST

തിരുവനന്തപുരം: പിണറായി സ്വദേശിയായ  ഉനൈസ് എന്ന ചെറുപ്പക്കാന്‍  പൊലീസിന്റെ കസ്റ്റഡി മര്‍ദ്ദനത്തെ മരിച്ച സംഭവത്തില്‍ സമഗ്രവും നിക്ഷപക്ഷവുമായ അന്വേഷണം നടത്തി കുറ്റക്കാരായ പൊലീസ് ഉദ്യേഗസ്ഥര്‍ക്കെതിരെ  ശക്തമായ നടപടി സ്വീകരിക്കണമെന്നാവിശ്യപ്പെട്ട്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  മുഖ്യമന്ത്രിക്ക് കത്തുനല്‍കി. 

എടക്കാട്  പോലീസിന്റെ കസ്റ്റഡി മര്‍ദ്ദനത്തെ തുടര്‍ന്നാണ്  അരയച്ചന്‍കീഴില്‍ ഹൗസില്‍  ഉന്നൈസ് ഈ മാസം രണ്ടാം തീയതി  മരിച്ചത്. കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍  എടക്കാട് പോലീസ് കസ്റ്റഡിയിലെടുത്ത ഉന്നൈസിന്  സ്റ്റേഷനില്‍ അതിക്രൂരമായ മര്‍ദ്ദനമാണ് ഏല്‍ക്കേണ്ടിവന്നത്.  രാവിലെ മുതല്‍ വൈകീട്ട് വരെ എസ് ഐയും എഴുപൊലീസുകാരും ചേര്‍ന്ന് ക്രൂരമായി  മര്‍ദ്ദിച്ചതായി ഉനൈസ് പറഞ്ഞിട്ടുണ്ട്. 

പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ട് ഉന്നൈസ് കണ്ണൂര്‍ പോലീസ് സൂപ്രണ്ടിന് നല്‍കിയ പരാതിയുടെ വിശദാംശങ്ങള്‍ വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്താണ്. പോലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരക്ഷതം സംഭവിച്ചതായി ഉന്നൈസ് പ്രസ്തുത പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല ലോക്കപ്പില്‍ വച്ച് തല്ലിക്കൊന്ന് പ്രസ്തുത മരണം ആത്മഹത്യയാക്കി മാറ്റുമെന്ന് കസ്റ്റഡി മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയ എടക്കാട് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയതായും  പരാതിയില്‍ ഉന്നൈസ് ബോധിപ്പിച്ചിരുന്നു.

ഭാര്യയും നാല്  ചെറിയ കുഞ്ഞുങ്ങളുമടങ്ങുന്ന നിര്‍ധന കുടുംബമാണ് ഉന്നൈസിന്റെ മരണത്തോടെ അനാഥരായത്. കസ്റ്റഡി മരണങ്ങളും, ലോക്കപ്പ് മര്‍ദ്ദനങ്ങളും കേരളത്തില്‍ അതിഭീകരമായ തോതില്‍  കേരളത്തില്‍ വര്‍ദ്ധിക്കുകയാണ്. ഇതിന് ഉത്തരവാദികളായ പോലീസുകാര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാത്ത പക്ഷം ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുമെന്നും രമേശ് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

Follow Us:
Download App:
  • android
  • ios