യുണൈറ്റഡ് നഴ്സസ് അസോസിയേഷനാണ് ചടങ്ങ് സംഘടിപ്പിച്ചത് .
തിരുവനന്തപുരം: നിപ്പാ വൈറസ് ബാധിച്ച് മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ലിനിയുടെ ത്യാഗസ്മരണയ്ക്ക് മുന്നിൽ നഴ്സിംഗ് സമൂഹത്തിന്റെ ആദരം.
തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ സംഘടിപ്പിച്ച പരിപാടിയിലാണ് നഴ്സിംഗ് ജീവനക്കാർ ഒത്തുകൂടിയത്. മെഴുകുതിരികൾ കത്തിച്ചു കൊണ്ട് അവർ തങ്ങളുടെ സഹപ്രവർത്തകയെ ഓർത്തു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷനാണ് ചടങ്ങ് സംഘടിപ്പിച്ചത് .ലിനിയുടെ കുടുംബത്തിന് 25 ലക്ഷം രൂപയെങ്കിലും ദുരിതാശ്വാസം പ്രഖ്യാപിക്കണമെന്ന് യുഎൻഎ ആവശ്യപ്പെട്ടു.
