മറിഞ്ഞ വാന്‍ ഉയര്‍ത്തി ഡ്രൈവറെ രക്ഷപ്പെടുത്തി അപ്രതീക്ഷിതമായിരുന്നു അടുത്ത സംഭവം

ഷാങ്ഹായ്: സി.ജി.ടി.എന്‍ എന്ന ചൈനീസ് ചാനലാണ് കിഴക്കന്‍ ചൈനയിലെ സീബോ സിറ്റിയില്‍ നടന്ന അപകടത്തിന്റെ ദൃശ്യം പുറത്തുവിട്ടത്. തിരക്കുള്ള റോഡില്‍ അമിത വേഗതയില്‍ പാഞ്ഞുവന്ന കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞ ടെംപോ വാനില്‍ നിന്ന് നാട്ടുകാര്‍ ചേര്‍ന്ന് ഡ്രൈവറെ രക്ഷപ്പെടുത്തി. അപകടം നടക്കുമ്പോള്‍ ചുറ്റുമുണ്ടായിരുന്നവര്‍ ഓടി വന്ന് ടംപോ വാന്‍ പൊക്കുന്നതും അതിനടിയില്‍ കുടുങ്ങിക്കിടന്ന ഡ്രൈവറെ രക്ഷപ്പെടുത്തുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. 

തുടര്‍ന്ന് നടന്ന ഞെട്ടിക്കുന്ന സംഭവമിതാ കാണൂ...

രക്ഷപ്പെട്ടെങ്കിലും സാരമായ പരിക്കുകളോടെ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.