കൈയും കാലും മൃതദേഹത്തില്‍ നിന്നും വേറിട്ട നിലയിലായിരുന്നു. വാരിയെല്ലുകള്‍ ഒടിഞ്ഞ് തകര്‍ന്നിട്ടുണ്ട്. കാട്ടുമാങ്ങ ശേഖരിക്കാന്‍ പോയ സമീപവാസികള്‍ മൃതദേഹം കണ്ട് പൊലീസിനെ അറിയിക്കുകയായിരുന്നു. 

ഫോറന്‍സിക് വിദഗ്ദര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കാട്ടാനക്കൂട്ടം സ്ഥിരമായെത്തുന്ന സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്.