ഇന്ത്യന്‍ പ്രസിഡന്‍റ് വേദത്തെ ഒരു കെെയില്‍ പിടിച്ച് സത്യപ്രതിജ്ഞ ചെയ്യുന്നതാണ് തന്‍റെ സ്വപ്നം. രാജ്യത്തെ നഷ്ടപ്രതാപം വീണ്ടെടുക്കാനും നാം വേദങ്ങളിലേക്ക് പോകണം
ദില്ലി: രാജ്യത്ത് തീവ്രവാദവും കുറ്റകൃത്യങ്ങളും കുറയ്ക്കാന്‍ വേദങ്ങള്‍ക്ക് കഴിയുമെന്ന് കേന്ദ്ര സഹമന്ത്രി സത്യപാല്‍ സിംഗ്. വേദങ്ങളില്‍ അവഗാഹമുള്ളവര്‍ക്ക് തീവ്രവാദവും കുറ്റകൃത്യങ്ങളും കുറയ്ക്കാന്‍ സാധിക്കും. അതിനായി നാം വേദങ്ങളിലേക്ക് മടങ്ങി പോകണമെന്നും സത്യപാല്‍ സിംഗ് പറഞ്ഞു.
വേദത്തെ തൊട്ട് ഇന്ത്യന്‍ പ്രസിഡന്‍റ് സത്യപ്രതിജ്ഞ ചെയ്യുന്നതാണ് തന്‍റെ സ്വപ്നമെന്നും അദ്ദേഹം പറഞ്ഞു. അര്യസമാജത്തിന്റെ നാലു ദിന ഗ്ലോബല്‍ കണ്‍വന്‍ഷനിലാണ് കേന്ദ്ര സഹമന്ത്രിയുടെ പ്രസ്താവനകള്‍.
യുഎസ് പ്രസിഡന്‍റ് ബെെബിളില്‍ തൊട്ട് അധികാരമേല്‍ക്കുന്നത് നാം കണ്ടിട്ടുണ്ട്. ഇന്ത്യന്‍ പ്രസിഡന്‍റ് വേദത്തെ ഒരു കെെയില്‍ പിടിച്ച് സത്യപ്രതിജ്ഞ ചെയ്യുന്നതാണ് തന്‍റെ സ്വപ്നം. രാജ്യത്തെ നഷ്ടപ്രതാപം വീണ്ടെടുക്കാനും നാം വേദങ്ങളിലേക്ക് പോകണെന്നും അദ്ദേഹം പറഞ്ഞു.
