നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കേന്ദ്രമന്ത്രി ഉമാഭാരതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകുന്നേരം ആറരയോടെയാണ് ഔദ്ദ്യോഗിക വസതിയായ 6- അക്ബര്‍ റോഡില്‍ നിന്ന് ഉമാഭാരതിയെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചത്. നടുവേദനയും കാല്‍ വേദനയും കാരണമുണ്ടായ അസ്വസ്ഥതകളാണ് നെഞ്ചുവേദനയ്ക്ക് കാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. എയിംസ് ഓര്‍ത്തോപീഡിക്സ് വിഭാഗത്തിന്റെ മേല്‍നോട്ടത്തിലാണ് ചികിത്സ നല്‍കുന്നത്.