കൊന്നമൂട് സ്വദേശി റാഫിയുടെ വീട്ടില്‍ വള‍ർത്തിയിരുന്ന കോഴികള്‍ക്ക് നേരെയാണ് കഴിഞ്ഞ ദിവസംരാത്രിയില്‍ അജ്ഞാത ജീവിയുടെ ആക്രമണം ഉണ്ടായത്. റാഫിയുടെ വീടിനോട് ചേർന്നുള്ള പൗള്‍ട്രിഫാമിലുണ്ടായിരുന്ന 140കോഴികളെ അജ്ഞാതജീവി കടിച്ചുകൊന്നു. കഴുത്ത് കടിച്ചെടുത്തശേഷം രക്തം കുടിച്ചനിലയിലാണ് ചത്തകോഴികളെ കണ്ടെത്തിയത്.ചുറ്റം കന്പിവേലിയുണ്ടായിരുന്ന കൂടിന്‍റെ ഒരുഭാഗം തകർത്തശേഷമാണ് അകത്ത് കടന്നതെന്ന് സംശയിക്കുന്നു. കൂടിന് പുറത്ത് നിന്നും ചത്തനിലയില്‍ കോഴികളെ ചേർന്നുള്ള വീട്ടില്‍ ആള്‍താമസമില്ല.

അജ്ഞാത ജീവിയെ കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വെറ്റിനറി വകുപ്പിലെ ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി സാന്പിളുകള്‍ ശേഖരിച്ചു. കൂടുതല്‍ പരിശോധനയ്ക്ക് ശേഷമേ ഏത് ജീവിയാണ് ആക്രമണം നടത്തിയതെന്ന് കണ്ടെത്താൻ കഴിയുകയുള്ളൂവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പത്തനംതിട്ട നഗരസഭയിലെ ഉദ്യേഗസ്ഥരും സ്ഥലത്തെത്തി വനംവകുപ്പ് ഉദ്ദ്യോഗസ്ഥരെ വിവരമറിയിച്ചിടുണ്ട്. ഇതിനും മുന്പും ഈ പ്രദേശത്ത് വളർത്തുമൃഗങ്ങള്‍ക്ക് നേരെ ആക്രമണങ്ങള്‍ ഉണ്ടായിടുണ്ടന്ന് നാട്ടുകാർ പറയുന്നു.