തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളില്‍ 2011-16 കാലഘട്ടത്തില്‍ 21 അസ്വാഭാവിക മരണങ്ങള്‍ നടന്നതായി സര്‍ക്കാര്‍. ജയിലുകളിലെ അസ്വാഭാവിക മരണങ്ങളില്‍ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ഹര്‍ജിയെ തുടര്‍ന്ന് സര്‍ക്കാര്‍ ഹൈക്കോടതിയ അറിയിച്ചതാണിത്. സംഭവത്തില്‍ സര്‍ക്കാറിനോട് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. പല കേസുകളിലും കൃത്യമായ അന്വേഷണമോ നടപടികളോ ഉണ്ടായിട്ടില്ല..

സുപ്രിംകോടതി നിര്‍ദേശപ്രകാരം ഹൈക്കോടതി സ്വമേധയ എടുത്ത കേസിലാണ് നടപടി. സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ആര്‍സി ലഹോട്ടിയാണ് ജയിലുകളിലെ മോശം സാഹചര്യവും അസ്വാഭാവിക മരണങ്ങളും വര്‍ധിക്കുന്നതായി സുപ്രിംകോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയത്