കടയ്‌ക്കലില്‍ എട്ട് വിദ്യാര്‍ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാവ് പിടിയില്‍. കടയ്‌ക്കല്‍ കുതിരിച്ചിറ ക്ഷേത്രത്തിലെ പൂജാരി ഓച്ചിറ സ്വദേശി മണിലാലിനെയാണ് പ്രകൃതി വിരുദ്ധ പീഡനത്തിന് കട്യ്‌ക്കല്‍ പൊലീസ് പിടികൂടിയത്. വയലാ ആലുംമുക്ക് ക്ഷേത്രത്തില്‍ പൂജാരി ആയിരിക്കയാണ് പീഡനം നടന്നത്. വീഡിയോ ഗെയിം കാണിച്ചുതരാമെന്ന് പറഞ്ഞ് മണിലാല്‍ വിദ്യാര്‍ഥികളെ വീട്ടിലേക്ക് വിളിച്ച് വരുത്തി അശ്ലീല വീഡിയോ കാണിക്കുകയായിരുന്നു. വിദ്യാര്‍ത്ഥികള്‍ അറിയാതെ ഇത് മൊബൈലില്‍ മണിലാല്‍ തന്നെ പകര്‍ത്തുകയും ചെയ്യും. പിന്നീട് ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണപ്പെടുത്തിയാണ് ഇയാള്‍ കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയിരുന്നത്.


പഠനത്തില്‍ മുന്‍ പന്തിയിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളില്‍ പെട്ടെന്നുണ്ടായ മാറ്റത്തെ തുടര്‍ന്ന് നടത്തിയ കൗണ്‍സിലിംഗിലാണ് പീഡനവിവരം പുറത്തറിഞ്ഞത്. കടയ്‌ക്കല്‍ പൊലീസ് മണിലാലിനെ ക്ഷേത്രത്തിനടുത്തുള്ള താമസ സ്ഥലത്ത് നിന്നു പിടികൂടി. ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്ന് റെക്കോര്‍ഡ് ചെയ്ത ദൃശ്യങ്ങളും അശ്ലീല സി‍ഡികളും പൊലീസ് പിടിച്ചെടുത്തു.