ബാലുശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ട്യൂഷനെടുക്കാമെന്ന് പറഞ്ഞ് വീട്ടിലേക്ക് ക്ഷണിച്ച്  വിദ്യാർത്ഥിയെ പ്രസിഡന്‍റ് രവീന്ദ്ര നാഥ്  പീഡിപ്പിച്ചുവെന്നാണ്  പരാതി. വിദ്യാർത്ഥി വിവരം രക്ഷിതാക്കളെ അറിയിച്ചു. കുട്ടിയുടെ വീടുമായി അടുത്ത ബന്ധം പുലർത്തിയിരുന്നയാളാണ്  പഞ്ചായത്ത് പ്രസിഡന്‍റ്. ഒരാഴ്ച മുൻപാണ്  പീഡനം നടന്നതെന്നും വിദ്യാർത്ഥി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

സ്കൂൾ ജാഗ്രതാ സമിതി മുൻപാകെയും  കുട്ടി പീഡ‍ന വിവരം പറഞ്ഞു. ചൈൽഡ് ലൈനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടിയുടെ വീട്ടിലെത്തിയെങ്കിലും കുട്ടി വീട്ടീലില്ലാത്തതിനാൽ  മൊഴി രേഖപെടുത്താൻ കഴിഞ്ഞിട്ടില്ല. രാഷ്ട്രീയ സമ്മർദ്ദം ഭയന്നാണ്   പൊലീസിൽ പരാതിപെടാതിരുന്നതെന്ന് കുട്ടിയുടെ അച്ഛൻ പറഞ്ഞു.

എന്നാൽ ആരോപണം പഞ്ചായത്ത് പ്രസിഡന്‍റ് രവീന്ദ്രനാഥ് നിഷേധിച്ചു. രാഷ്ട്രീയ നീക്കമാണ് ആരോപണത്തിന് പിന്നെലെന്നാണ് ഭരണകക്ഷിയായ സിപിഐ എമ്മിന്‍റെ വിശദീകരണം.