യുപിയില്‍ മൂന്ന് വയസുകാരിയെ പീഡിപ്പിച്ച് പെട്ടിയില്‍ പൂട്ടിയിട്ടു

റാംപുര്‍: യുപിയില്‍ മൂന്ന് വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി പെട്ടിക്കുള്ളില്‍ പൂട്ടിയിട്ടു. അയല്‍വാസിയായ 18കാരനാണ് കൃത്യം നടത്തിയതെന്ന് കണ്ടെത്തി. ഉത്തര്‍പ്രദേശിലെ റാംപുരില്‍ ടാന്‍ഡ നഗരത്തിലാണ് സംഭവം. ഏപ്രില്‍ രണ്ടിനാണ് സംഭവം നടന്നത്. മാതാപിതാക്കള്‍ പുറത്തുപോയ സമയത്ത് കുട്ടി വീട്ടില്‍ തനിച്ചായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഈ സമയം കുട്ടിക്ക് ചോക്ലേറ്റ് നല്‍കി പ്രലോഭിപ്പിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. പീഡനത്തിനരയായ പെണ്‍കുട്ടി കരഞ്ഞു നിലവിളിച്ചു. പേടിച്ച യുവാവ് പെണ്‍കുട്ടിയെ പെട്ടിയിലടച്ചു കടക്കുകയായിരുന്നു. നാട്ടുകാരാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. പ്രതിയെ അറസ്റ്റ് ചെയ്ത പൊലീസ് പോസ്കോ ആക്ട് പ്രകാരം കേസെടുത്തു.