കൈരനയിൽ മോദി റാലി നടത്താത്തതും യോഗി രണ്ട് റാലി നടത്തിയതും എംഎൽഎമാര്‍ എടുത്തുപറയുന്നു.
ലക്നൌ: ഉപതെരഞ്ഞെടുപ്പുകളിലെ തോൽവിക്ക് പിന്നാലെ ഉത്തര്പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സ്വന്തം പാര്ട്ടിക്കുള്ളിൽ നിന്ന് വിമര്ശനം. അഴിമതി തടയാനാകാത്തതാണ് പരാജയത്തിന് കാരണമെന്ന് യു.പിയിലെ ബി.ജെ.പി എം.എൽ.എമാരായ സുരേന്ദ്ര സിംഗും ശ്യാം പ്രകാശും വിമര്ശിച്ചു.
മുൻ സര്ക്കാരിനേക്കാൾ അഴിമതിയിൽ മുങ്ങി നിൽക്കുകയാണ് യോഗി സര്ക്കാര്. കര്ഷകര് അതൃപ്തരാണെന്ന് പറയുന്ന എം.എൽ.എമാര്, എന്നാല് പ്രധാനമന്ത്രി നരേന്ദ്രമോദി ശക്തനായ നേതാവാണെന്നും വ്യക്തമാക്കുന്നു. കൈറാനയിൽ മോദി റാലി നടത്താത്തതും യോഗി രണ്ട് റാലി നടത്തിയതും എംഎൽഎമാര് എടുത്തുപറയുന്നു. ഉദ്യോഗസ്ഥരെ നിലയ്ക്കുനിര്ത്തി അഴിമതി തടഞ്ഞില്ലെങ്കിൽ 2019ലും ബി.ജെ.പി തോൽക്കുമെന്നായിരുന്നു യു.പി പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രിയും സുഹേൽദേവ് ഭാരതീയ സമാജ് പാര്ട്ടി നേതാവുമായ ഓംപ്രകാശ് രാജ്ബറിന്റെ മുന്നറിയിപ്പ്. കൈരാനയടക്കം യു.പിയിൽ നടന്ന മൂന്ന് ലോക്സഭാ ഉപതെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി തോറ്റതാണ് വിമര്ശനത്തിനിടയാക്കിയത്.
