ഇലക്ട്രോഡുകള്‍ പ്രതിയോഗിയുടെ ശരീരത്തിലേക്ക് പ്രവഹിപ്പിക്കുന്ന തരത്തിലുള്ളതാണ് വൈദ്യുത തോക്കുകള്‍. ശരീരത്തില്‍ ബുള്ളറ്റ് ഏറ്റാല്‍ നാഡീവ്യൂഹത്തിലും പേശികളിലും ഇത് പ്രവര്‍ത്തിക്കുന്നതോടെ വെടിയേറ്റയാള്‍ക്ക് കുറച്ച് സമയത്തേക്ക് അനങ്ങാന്‍ സാധിക്കില്ല. തോക്ക് പരിശോധിക്കുന്നതിന്റെ ഭാഗമായി സ്വന്തം ശരീരത്തിലേക്ക് വെടിവെയ്ക്കാനാണ് അദ്ദേഹം ഉദ്ദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത്. തുടര്‍ന്ന് രണ്ട് പേര്‍ ഇരുവശങ്ങളിലൂമായി പിടിച്ചുനില്‍ക്കെ വെടിയേറ്റ് ഡിജിപി നിലത്ത് വീഴുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തെ ശുശ്രൂഷിക്കുകയും പിന്നീട് അദ്ദേഹം എഴുനേല്‍ക്കുന്നതും ഇതില്‍ കാണാം.