ആശുപത്രി ആംബുലന്‍സ് നിഷേധിച്ചു ഭാര്യയുടെ ശരീരം തോളി‍ല്‍ ചുമന്ന് മദ്ധ്യവയസ്ക്കന്‍
ലഖ്നൗ: ആശുപത്രി ആംബുലന്സ് നിഷേധിച്ചതിനെ തുടര്ന്ന് ഭാര്യയുടെ മൃതദേഹം തോളില് ചുമന്ന് മദ്ധ്യവയസ്ക്കന്. ആശുപത്രി വാഹനം നിഷേധിച്ചതിനെ തുടര്ന്ന് ടെമ്പോ ഡ്രൈവര്മാരോട് ഇയാള് സഹായം അഭ്യര്ത്ഥിച്ചതായി എന്ഡിറ്റിവി റിപ്പോര്ട്ട് ചെയ്യുന്നു. ഉത്തര്പ്രദേശില ബഡുവാനിലാണ് സംഭവം. എന്നാല് ആരോപണങ്ങള് ആശുപത്രി അധികൃതര് നിഷേധിച്ചു.
ആശുപത്രിയുടെ രണ്ട് ആംബുലന്സുകളും ആവശ്യക്കാര്ക്ക് കൊടുക്കാറുണ്ടെന്നാണ് അധികൃതര് പറയുന്നത്. മാധ്യമങ്ങളിലൂടെയാണ് വാര്ത്ത അറിഞ്ഞത്. സംഭവം നടന്നതാണെങ്കില് അത് തെറ്റാണ്. തങ്ങളുടെ രണ്ട് ആംബുലന്സും ആവശ്യക്കാര്ക്ക് നല്കാറുണ്ട്. കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കുന്നതായിരിക്കുമെന്ന് ചീഫ് മെഡിക്കല് ഓഫീസര് എഎന്ഐയോട് പറഞ്ഞതായി എന്ഡിറ്റിവി റിപ്പോര്ട്ട് ചെയ്യുന്നു.
