12 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യമാണ് ബാലന്റെ വീട്ടിൽ നിന്ന്പിടിച്ചെടുത്തത്. പണ്ട് വീരപ്പന്‍റെ സംഘത്തിൽ ചന്ദനത്തടിയേന്തുന്നയാളായിരുന്നു ബാലൻ. അന്ന് സ്ഥിരമായി ഉപ്പുമാവ് മാത്രം കഴിച്ചിരുന്ന ബാലൻ പിന്നീട് ഉപ്പുമാവ് ബാലനായി. അതാണ് പേരിന് പിന്നിലെ കഥ.

കൽപ്പറ്റ: കൽപ്പറ്റ വയനാട് സുൽത്താൻ ബത്തേരിയിൽ അനധികൃതമായി സമാന്തര ബാർ നടത്തിയ ആൾ എക്സൈസ് പിടിയിൽ. കല്ലൂർ സ്വദേശി ബാലൻ എന്ന ഉപ്പുമാവ് ബാലൻ അണ് പിടിയിലായത്. പണം നൽകി ആളെ വിട്ട് ലിറ്ററുകണക്കിന് മദ്യം വാങ്ങിപ്പിക്കും. അത് വീട്ടിൽ സൂക്ഷിച്ച് ഉയർന്ന വിലയ്ക്ക് പെഗ്ഗ് അളവിലും ആവശ്യക്കാർക്ക് ചെറിയ അളവിൽ കുപ്പികളിലും വിൽപന നടത്തും. ആദിവാസി ഉന്നതികൾ ലക്ഷ്യമിട്ടായിരുന്നു ഉപ്പുമാവ് ബാലന്‍റെ മദ്യക്കച്ചവടം. 

നിരവധി പരാതികൾ എത്തിയതോടെയാണ് സുൽത്താൻ ബത്തേരി എക്സൈസ് റേഞ്ച് സംഘം ഉപ്പുമാവ് ബാലനെ തപ്പി ഇറങ്ങിയത്. മുമ്പും അബ്കാരി കേസുകളിൽ പ്രതിയായതിനാൽ ഇയാളെ പിടികുടാൻ എക്സൈസിന് വല്ലാതെ കഷ്ടപ്പെടേണ്ടി വന്നില്ല. 12 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യമാണ് ബാലന്റെ വീട്ടിൽ നിന്ന്പിടിച്ചെടുത്തത്. പണ്ട് വീരപ്പന്‍റെ സംഘത്തിൽ ചന്ദനത്തടിയേന്തുന്നയാളായിരുന്നു ബാലൻ. അന്ന് സ്ഥിരമായി ഉപ്പുമാവ് മാത്രം കഴിച്ചിരുന്ന ബാലൻ പിന്നീട് ഉപ്പുമാവ് ബാലനായി. അതാണ് പേരിന് പിന്നിലെ കഥ.