ശബരിമലയിലെത്തുന്ന തീർത്ഥാടകർക്ക് പന്പയിലെ സ്നാനം പോലെ തന്നെ പ്രധാനപ്പെട്ടതാണ് ഉരക്കുഴിയിലെ സ്നാനവും. പരമ്പരാഗത കാനനപാത താണ്ടിയെത്തുന്ന തീർത്ഥാടകർ ഉരക്കുഴിയിൽ കുളിച്ചാണ് സന്നിധാനത്തെത്തുക.

ശബരിമലയിലെത്തുന്ന തീർത്ഥാടകർക്ക് പന്പയിലെ സ്നാനം പോലെ തന്നെ പ്രധാനപ്പെട്ടതാണ് ഉരക്കുഴിയിലെ സ്നാനവും. പരമ്പരാഗത കാനനപാത താണ്ടിയെത്തുന്ന തീർത്ഥാടകർ ഉരക്കുഴിയിൽ കുളിച്ചാണ് സന്നിധാനത്തെത്തുക.

സന്നിധാനത്ത് നിന്ന് പാണ്ടിത്താവളം വഴി പരമ്പരാഗത കാനനപാതയിൽ അരക്കിലോമീറ്ററോളം നടന്നാൽ ഉരക്കുഴിയിലെത്താം. മലമുകളിലെ അരുവിയിൽ നിന്ന് വരുന്ന വെള്ളം പതിച്ച് പാറയിൽ ഉരൽമാതൃകയിൽ കുഴിയായി. ഉരൽക്കുഴിയാണ് കാലാന്തരത്തിൽ ഉരക്കുഴിയായി മാറിയത്. ഒരാൾക്ക് ഇറങ്ങിക്കുളിക്കാമെന്നതിനാൽ ഒരാൾക്കുഴിയെന്നും ഉരക്കുഴിക്ക് പേരുണ്ട്.

മഹിഷി നിഗ്രഹത്തിന് ശേഷം ഉരക്കുഴിയിൽ സ്നാനം നടത്തിയാണ് അയ്യപ്പൻ ശബരിമലയിലേക്ക് പുറപ്പെട്ടതെന്നാണ് ഐതീഹം.

ശബരിമലയിലെ തീർത്ഥാടകരുടെ കുറവ് ഉരക്കുഴിയിലെത്തുന്നവരുടെ എണ്ണത്തിലും പ്രതിഫലിച്ചിട്ടുണ്ട്. മുമ്പെല്ലാം ഉരക്കുഴിയിൽ നീണ്ട ക്യൂ ഉണ്ടായിരുന്നെങ്കിൽ ഇപ്പോഴുള്ളത് വിരലിൽ എണ്ണാവുന്നവർ മാത്രം.