ഉത്തരകൊറിയക്ക് മുന്നറിയിപ്പുമായി അമേരിക്കൻ പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് . സൈനിക നടപടി ഒഴിവാക്കിയില്ലെങ്കിൽ, ഉത്തര കൊറിയയുടേയും അതിലെ ജനങ്ങളുടേയും നാശത്തിലായിരിക്കും അത് അവസാനിക്കുകയെന്ന് മാറ്റിസ് മുന്നറിയിപ്പ് നൽകി. പസിഫിക് സമുദ്രത്തിലെ അമേരിക്കൻ സൈനികത്താവളം സ്ഥിതിചെയ്യുന്ന ഗുവാം ദ്വീപ് ആക്രമിക്കുമെന്ന് ഉത്തരകൊറിയ ഭീഷണി മുഴക്കിയതിന് തൊട്ടു പിന്നാലെയാണ് അമേരിക്കയുടെ മുന്നറിയിപ്പ്. അമേരിക്കയും ഉത്തരകൊറിയയും തമ്മിലുള്ള പോർവിളി ശക്തമാകുന്നത് അതീവ ശ്രദ്ധയോടെയാണ് ലോക രാജ്യങ്ങൾ വീക്ഷിക്കുന്നത്.