Asianet News MalayalamAsianet News Malayalam

വെനസ്വേലയ്ക്ക് അമേരിക്കയുടെ മുന്നറിയിപ്പ്

വെനസ്വേലയ്ക്ക് അമേരിക്കയുടെ മുന്നറിയിപ്പ്. യു എസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടായാൽ ശക്തമായ തിരിച്ചടിയെന്ന് താക്കീത്. പ്രസിഡന്‍റ് മദൂറോക്കെതിരെ സമരം ചെയ്യുന്ന പ്രതിപക്ഷത്തിന് പിന്തുണ.

us against venezuela
Author
Washington, First Published Jan 28, 2019, 7:53 AM IST

വാഷിംഗ്ടണ്‍: രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ വെനസ്വേലയ്ക്ക് മുന്നറിയിപ്പുമായി അമേരിക്ക. രാജ്യത്തുള്ള അമേരിക്കൻ ഉദ്യോഗസ്ഥർക്ക് നേരെ ഏതെങ്കിലും നടപടിയുമായി മുന്നോട്ട് പോയാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് അമേരിക്കൻ സുരക്ഷാ വിഭാഗം ഉപദേഷ്ടാവ് ജോൺ ബോൾട്ടൺ പറഞ്ഞു.

ജനാധിപത്യ പ്രതിഷേധത്തിന് നേതൃത്വം നൽകുന്ന പ്രതിപക്ഷ നേതാവ് യുവാൻ ഗ്വെയ്ഡോയ്ക്ക് പിന്തുണയും അമേരിക്ക പ്രഖ്യാപിച്ചു. അമേരിക്കയടക്കം 21 രാജ്യങ്ങൾ വെനസ്വേല പ്രസിഡന്‍റ് നിക്കോളാസ് മഡൂറോ രാജിവച്ച് പകരം യുവാൻ ഗെയ്ഡോ ഇടക്കാല പ്രസിഡന്‍റാകണമെന്ന് നിലപാടെടുത്ത് ആഴ്ചകൾക്ക് പിന്നാലെയാണ് മുന്നറിയിപ്പുമായി അമേരിക്കയെത്തുന്നത്. കഴിഞ്ഞ വർഷം നടന്ന തെരഞ്ഞെടുപ്പിൽ കൃത്രിമം നടത്തിയാണ് മഡൂറോ ജയിച്ചതെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. മഡൂറോയെ താഴെയിറക്കാൻ മാസങ്ങളായി വൻപ്രതിഷേധമാണ് രാജ്യത്തെങ്ങും നടക്കുന്നത്. കഴിഞ്ഞ വർഷത്തെ തെരഞ്ഞെടുപ്പ് പ്രതിപക്ഷം ബഹിഷ്കരിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios