തീവ്രവാദപ്രശ്നം ചൂണ്ടിക്കാട്ടിയാണ് പാകിസ്താനിലേക്കുള്ള യാത്ര ഒഴിവാക്കണം എന്ന് അമേരിക്ക ആവശ്യപ്പെട്ടിരിക്കുന്നത്.
വാഷിംഗ്ടണ്‍: പുല്‍വാമയില്‍ ഇന്ത്യന്‍ സൈന്യത്തിന് നേരെ ആക്രമണമുണ്ടായതിന് പിന്നാലെ തങ്ങളുടെ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പുമായി അമേരിക്ക. പാകിസ്ഥാനിലേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് അമേരിക്കന്‍ വിദേശകാര്യമന്ത്രാലയം പുറപ്പെടുവിച്ച ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു. തീവ്രവാദപ്രശ്നം ചൂണ്ടിക്കാട്ടിയാണ് പാകിസ്താനിലേക്കുള്ള യാത്ര ഒഴിവാക്കണം എന്ന് അമേരിക്ക ആവശ്യപ്പെട്ടിരിക്കുന്നത്.
പുൽവാമ ഭീകരാക്രമണത്തിൽ അപലപിച്ച് ലോകരാജ്യങ്ങൾ; ഭീകരവാദത്തെ തടയാൻ ഇന്ത്യയ്ക്കൊപ്പമെന്ന് അമേരിക്ക
പുൽവാമയിൽ സൈനികർക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ പാകിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്ക നേരത്തെ രംഗത്തു വന്നിരുന്നു. ഭീകരവാദികൾക്ക് സഹായം നല്കുന്ന പാകിസ്ഥാൻ നടപടി അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് എന്ന് വൈറ്റ് ഹൗസ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. എന്നാൽ ആക്രമണത്തിൽ പങ്കില്ലെന്നും അത്തരം ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും വ്യക്തമാക്കി പാകിസ്ഥാൻ വാർത്താ കുറിപ്പ് ഇറക്കി.
