അധികമൊന്നും മാധ്യമശ്രദ്ധ നേടാത്ത വൈസ് പ്രസിഡന്‍റ് സ്ഥാനാർത്ഥി സംവാദം ഇത്തവണ ഏവരുടെയും ശ്രദ്ധാ കേന്ദ്രമായത് ഒറ്റക്കാരണം കൊണ്ടായിരുന്നു. പ്രസിഡന്‍റ് സംവാദത്തിൽ ഹിലരിക്ക് ലഭിച്ച മേൽക്കൈ മൈക്ക് പെൻസിലൂടെ ട്രംപ് മറിക്കടക്കുമോയെന്നറിയാൻ.

പൊതുവെ മൃദുഭാഷികളായ ഇരുവരും ശക്തമായ വാഗ്വാദത്തിലൂടെയും അന്യോന്യം പലപ്പോഴും തടസ്സപ്പെടുത്തിയുമാണ് മുന്നേറിയത്. പ്രസിഡന്‍റ് സംവാദത്തിൽ പരാമർശിക്കപ്പെടാതിരുന്ന സിറിയയും, ഹിലരിയുടെ ഫൗണ്ടഷൻ അഴിമതിയും കെ്യൻ പെൻസ് സംവാദത്തിൽ ചൂടേറിയ വിഷയമായി. 

പക്ഷേ പരസ്പരമുള്ള ആരോപണങ്ങളെ പ്രതിരോധിക്കാൻ ഇരുവർക്കുമായില്ല. ട്രംപിന് നേരെയുയർന്ന ആരോപണങ്ങൾ തടുക്കാനായില്ലെങ്കിലും പെൻസ് വിജയിച്ചു എന്നാണ് സിഎൻഎൻ നടത്തിയ ആഭിപ്രായസർവേയുടെ ഫലം. നല്ല പഠനത്തിന് ശേഷം സംവാദത്തിന് പെൻസിന്‍റെ സ്വഭാവം ട്രംപിന് പാഠമാകട്ടെ എന്നും അഭിപ്രായമുയർന്നു.ഇന്ത്യാനാ ഗവർണറായ പെൻസിന്‍റെ സിറിയൻ അഭയാർത്ഥികളെ ക്കുറിച്ച വിവാദ നിലപാടുകൾ സംവാദത്തിലും വിഷയമായി. കെയ്നിന് പറ്റിയ തെറ്റുകൾ ഹിലരിയുടെ പ്രചാരണത്തെ ബാധിക്കില്ല. പക്ഷേ അടുത്ത പ്രസിഡൻഷ്യൽ സംവാദത്തിൽ കൂടുതൽ മുന്നൊരുക്കം നടത്തണമെന്നുള്ള സൂചനയാണ് ഹിലരിക്കിത