വാഷിംഗ്ടണ്‍: അമേരിക്ക റഷ്യ ബന്ധം വീണ്ടും വഷളാകുന്നു. സാൻഫ്രാൻസിസ്കോയിലെ റഷ്യൻ കോണ്‍സുലേറ്റും വാഷിംഗ്ടണിലെയും ന്യുയോർക്കിലെയും അനെക്സും അടച്ചുപൂട്ടാൻ അമേരിക്ക റഷ്യയോട് ആവശ്യപ്പെട്ടു. ശനിയാഴ്ചയോടെ കോണ്‍സുലേറ്റ് അടയ്ക്കണമെന്നാണ് അമേരിക്ക ആവശ്യപ്പെട്ടിരിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

റഷ്യയിലെ അമേരിക്കൻ സാന്നിധ്യം കുറയ്ക്കണമെന്ന റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിന്‍റെ തീരുമാനത്തിനു പിന്നാലെയാണ് ട്രംപ് ഭരണകൂടത്തിന്‍റെ നടപടി. 755 അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥരെ റഷ്യ അടുത്തിടെ പുറത്താക്കിയിരുന്നു.