ആണവായുധങ്ങള്‍ ഒരിക്കലും തീവ്രവാദികളിലേത്തിക്കാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അമേരിക്കന്‍ കോണ്‍ഗ്രസില്‍ പാകിസ്താനെ ഒരു ഭീകരരാഷ്ട്രമാക്കി പ്രഖ്യാപിച്ചുള്ള ബില്ലിന് പിന്തുണയ്ക്കുമൊ എന്നുള്ള ചോദ്യത്തിന് അതില്‍ പ്രത്യേകിച്ച് ഒന്നും കാണുന്നില്ലെന്നും അതിനാല്‍ തീര്‍ച്ചയായും പിന്താങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു. 

രാജ്യങ്ങള്‍ നേരിടുന്ന ഭീകരവാദ ഭീഷണിയേകുറിച്ച് ഒന്നിച്ച് നില്‍ക്കുമെന്നും അമേരിക്ക പറഞ്ഞു. കശ്മീര്‍ പ്രശ്‌നത്തില്‍ അമേരിക്ക പിന്നോട്ടില്ലെന്നും ചര്‍ച്ചയിലൂടെ തന്നെ പരിഹരിക്കണമെന്നാണ് തങ്ങളുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. 

അഭിപ്രായ വിത്യാസമുള്ള പല രാജ്യങ്ങളും തമ്മില്‍ നല്ല ബന്ധങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. എല്ലാ രാജ്യങ്ങളുമായി ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്നുള്ളതാണ് തങ്ങളുടെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താന്റെ ആണവസുരക്ഷയില്‍ സമ്പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. 

പാകിസ്താനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് അമേരിക്കന്‍ കോണ്‍ഗ്രസ്സില്‍ കഴിഞ്ഞ മാസം പ്രമേയം അവതരിപ്പിച്ചിരുന്നു. പ്രതിനിധിസഭയില്‍ ഇരുപാര്‍ട്ടികളുടേയും ഓരോ അംഗങ്ങളായിരുന്നു പ്രമേയമവതരിപ്പിച്ചത്. ഇത് സംബന്ധിച്ചുള്ള ഓണ്‍ലൈന്‍ നിവേദനത്തില്‍ അഞ്ച് ലക്ഷത്തോളം ആളുകള്‍ വോട്ട് ചെയ്തിരുന്നു.