വാഷിംഗ്ടണ്‍: കോര്‍പ്പറേഷന്‍ നികുതി ഗണ്യമായി വെട്ടിക്കുറക്കുന്ന ബില്ലിന് അമേരിക്കന്‍ സെനറ്റ് അംഗീകാരം നല്‍കി. ഡെമോക്രാറ്റുകളുടെ ശക്തമായ എതിര്‍പ്പിനിടെ 49നെതിരെ 51 വോട്ടുകള്‍ക്കാണ് ട്രംപിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായ ബില്‍ സെനറ്റില്‍ പാസായത്. സമൂഹത്തിലെ സമ്പന്നരെ മാത്രം സഹായിക്കുന്നതാണ് ബില്ലെന്നാണ് ഡെമോക്രാറ്റുകളുടെ ആരോപണം.

1980ന് ശേഷമുള്ള ഏറ്റവും വലിയ നികുതിഘടനാ ഭേദഗതിയാണ് അമേരിക്കയില്‍ നടപ്പാകുന്നത്. അധികാരമേറ്റതിന് ശേഷം ട്രംപ് സെനറ്റില്‍ നേടിയ ഏറ്റവും വലിയ രാഷ്ട്രീയ വിജയമായിട്ടാണ് ഇത് കണക്കാക്കപ്പെടുന്നത്. ഹൗസ് ഓഫ് കോമണ്‍സില്‍ കൂടി പാസായതിന് ശേഷം പ്രസിഡന്റ് ട്രംപ് ഒപ്പുവയ്ക്കുന്നതോടെ ബില്‍ നിയമമായി മാറും.

Scroll to load tweet…