വാഷിങ്ടന്‍: അമേരിക്കയില്‍ അടുത്ത മാസം 22 വരെയുളള ധനവിനിയോഗ ബില്ല് പാസായില്ല. ബില്ല് പരിഗണിക്കുമ്പോള്‍ ഒരു അംഗം ചര്‍‌ച്ച ആവശ്യപ്പെട്ടതാണ് തടസ്സമായത്. അതേസമയം മണിക്കൂറുകള്‍ക്കകം ബില്ല് വീണ്ടും വോട്ടിനിടും. 

യുഎസിൽ ഉടലെടുത്തിരിക്കുന്ന രണ്ടാമത്തെ സാമ്പത്തിക പ്രതിസന്ധിയാണിത്. ബിൽ പാസാക്കാൻ സാധിക്കാതിരുന്നതിനാൽ ജനുവരിയിലും ഫെഡറൽ സർക്കാരിന്‍റെ പ്രവർത്തനം സ്തംഭിച്ചിരുന്നു. റിപ്പബ്ലിക്കൻ സെനറ്ററായ റാൻഡ് പോളാണ് ഇത്തവണ ബില്ലിനെ എതിർത്തു രംഗത്തെത്തിയത്.