എച്ച് വണ്‍ ബി വിസക്ക് കൂടുതൽ നിയന്ത്രണങ്ങൾക്കൊരുങ്ങി ട്രംപ്
വാഷിങ്ടണ്: എച്ച് വണ് ബി വിസക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി ട്രംപ് ഭരണകൂടം. നിലവിൽ എച്ച് 1 ബി വിസയുളളവരുടെ പങ്കാളിക്ക് അമേരിക്കയിൽ ജോലി ചെയ്യുന്നതിനാണ് നിയന്ത്രണം കൊണ്ടുവരുന്നത്.
എച്ച് 4 വിഭാഗത്തിലുളള വിസാനിയന്ത്രണമാണ് അമേരിക്ക ലക്ഷ്യമിടുന്നത്. പുതിയ നിർദ്ദേശം നടപ്പായാൽ അത് ഒരു ലക്ഷത്തോളം ഇന്ത്യക്കാരെ പ്രതികൂലമായി ബാധിക്കും. 2015ലാണ് ഒബാമ ഭരണകൂടം, എച്ച് 4 വിസയുളളവർക്ക് ജോലി ചെയ്യാനുളള അനുമതി നൽകിയത്.
അടുത്ത് തന്നെ ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുണ്ടാകുമെന്നാണ് യുഎസ് സിഐഎസ് ഡയറക്ടര് ഫ്രാന്സിസ് ഡിസ്ന അറിയിച്ചിരിക്കുന്നത്.
