ആറ് ദിവസത്തിന് ശേഷം ഒക്ടോബര്‍ 18ന് ഹൈവേ അറ്റകുറ്റപ്പണികള്‍ക്ക് എത്തിയവരാണ് അപകടം നടന്നത് ശ്രദ്ധിച്ചത്. പരിശോധനയില്‍ കാര്‍ മരത്തില്‍ കുടുങ്ങിക്കിടക്കുന്നത് കണ്ടെത്തി. കാറില്‍ അവര്‍ക്ക് ആരെയും കണ്ടെത്താനായില്ല.
വാഷിംഗ്ടണ്‍: കാര്‍ റോഡില്‍ നിന്ന് കൊക്കയിലേക്ക് പതിച്ചുണ്ടായ അപകടത്തിന് ആറ് ദിവസത്തിന് ശേഷം 53 കാരിയെ ജീവനോടെ കണ്ടെത്തി. അമേരിക്കയിലെ അരിസോണയിലാണ് അപകടമുണ്ടായത്. കൊക്കയിലേക്ക് മറിഞ്ഞ കാര്‍ മരത്തില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു.
ഒക്ടോബര്‍ 12ന് ആണ് വാഹനത്തിന്ർറെ നിയന്ത്രണം നഷ്ടമായതിനെ തുടര്‍ന്ന് 53 കാരി ഓടിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തിന് ദൃക്സാക്ഷികളുണ്ടായിരുന്നില്ല. ആറ് ദിവസം രക്ഷിക്കാന്‍ ആരുമില്ലാതെ അവര്‍ അപകടസ്ഥലത്ത് പെട്ടുപോയി.
ആറ് ദിവസത്തിന് ശേഷം ഒക്ടോബര്‍ 18ന് ഹൈവേ അറ്റകുറ്റപ്പണികള്‍ക്ക് എത്തിയവരാണ് അപകടം നടന്നത് ശ്രദ്ധിച്ചത്. പരിശോധനയില്‍ കാര്‍ മരത്തില്‍ കുടുങ്ങിക്കിടക്കുന്നത് കണ്ടെത്തി. കാറില്‍ അവര്‍ക്ക് ആരെയും കണ്ടെത്താനായില്ല. എന്നാല്‍ സമീപത്ത് മനുഷ്യന്‍റെ കാല്‍പ്പാടുകള്‍ കണ്ട് പിന്തുടര്‍ന്ന് ചെന്നപ്പോഴാണ് 500 അടി അകലെ ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായ സ്ത്രീയെ കണ്ടെത്തിയത്.
ദിവസങ്ങളോളം വാഹനത്തിന് ഉള്ളിലായിരുന്നു. എന്നാല്‍ അടുത്ത് ആരെയെങ്കിലും കണ്ടെത്താനാകുമോ എന്ന് അറിയാന്‍ പുറത്തേക്ക് ഇറങ്ങിയ താന്‍ ശരീരം തളര്‍ന്ന് വീണുപോയെന്നും സ്ത്രീ രക്ഷപ്പെടുത്തിയവരോട് പറഞ്ഞു. സ്ത്രീയെ ഹെലികോപ്റ്ററെത്തി ആശുപത്രിയിലേക്ക് മാറ്റി.
