പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതുൾപ്പെടെ നിരവധി കുറ്റകൃത്യങ്ങൾക്ക് ഇന്ത്യൻ പൗരനും അനധികൃത കുടിയേറ്റക്കാരനുമായ വോഡേല യശസ്വി കോട്ടപ്പള്ളിയെ യുഎസിൽ അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ മോഷണക്കുറ്റവും ചുമത്തിയിട്ടുണ്ടെന്ന് ഐസിഇ അറിയിച്ചു.

Add Asianetnews as a Preferred SourcegooglePreferred

പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതുൾപ്പെടെ ഒന്നിലധികം കുറ്റകൃത്യങ്ങൾ ചുമത്തി ഇന്ത്യൻ പൗരനും അനധികൃത കുടിയേറ്റക്കാരനുമായ വോഡേല യശസ്വി കോട്ടപ്പള്ളിയെ യുഎസിൽ അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിനും മോഷണം നടത്തിയതിനും ഇയാൾക്കെതിരെ കേസുണ്ടെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. യുഎസ് ഇമിഗ്രേഷൻ അധികൃതരാണ് വോഡേല യശസ്വി കോട്ടപ്പള്ളിയെ അറസ്റ്റ് ചെയ്തത്.

ഇന്ത്യൻ പൗരൻ അറസ്റ്റിൽ

യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്‍റ് (ഐസിഇ) തങ്ങളുടെ സമൂഹ മാധ്യമ അക്കൗണ്ടിലൂടെയാണ് വിവരം പുറത്ത് വിട്ടത്. സമൂഹ മാധ്യമ പോസ്റ്റ് അനുസരിച്ച് 13 വയസ്സിന് താഴെയുള്ള പെണ്‍കുട്ടിയെ ഇയാൾ ലൈംഗികമായി പീഡിപ്പിച്ചു, കടയിൽ മോഷണം നടത്തി, പൊതു തടസ്സങ്ങൾ സൃഷ്ടിച്ചു എന്നീ കുറ്റങ്ങളാണ് വോഡേല യശസ്വി കോട്ടപ്പള്ളിക്കെതിരെ ചുമത്തിയിരിക്കുന്നത്.

Scroll to load tweet…

ക്രിമിനൽ നിയമവിരുദ്ധ വിദേശി

കോട്ടപ്പള്ളി യുഎസിൽ നിയമവിരുദ്ധമായി താമസിക്കുകയായിരുന്നു. ഐസിഇ പോസ്റ്റ് അദ്ദേഹത്തെ "ഇന്ത്യയിൽ നിന്നുള്ള ഒരു ക്രിമിനൽ നിയമവിരുദ്ധ വിദേശി" എന്നാണ് വിശേഷിപ്പിച്ചത്. 'ഇന്ത്യയിൽ നിന്നുള്ള ക്രിമിനൽ നിയമവിരുദ്ധ കുടിയേറ്റക്കാരനായ വോഡേല യശസ്വി കോട്ടപ്പള്ളിക്കെതിരെ ന്യൂജേഴ്‌സിയിൽ ലൈംഗികാതിക്രമത്തിനും മോഷണത്തിനും കേസുകൾ നിലവിലുണ്ട്,' എന്ന കുറിപ്പിനോടൊപ്പം "കുട്ടികളെ ബലാത്സംഗം ചെയ്യുന്നയാൾ" എന്ന് രേഖപ്പെടുത്തിയ ചിത്രത്തോടെയാണ് ഐസിഇ കോട്ടപ്പള്ളിയുടെ ചിത്രം പങ്കുവച്ചത്. മറ്റ് നടപടികളിലേക്ക് കടക്കുന്നത് വരെ ഇയാൾ കസ്റ്റഡിയിൽ ആയിരിക്കുമെന്നും പോസ്റ്റിൽ പറയുന്നു. അതേ,സമയം ഇയാൾ ഇന്ത്യയിൽ എവിടെയാണെന്ന് പോസ്റ്റിൽ വ്യക്തമാക്കിയിട്ടില്ല. ഒപ്പം ക്രിമിനൽ കേസിന്‍റെ ഇപ്പോഴത്തെ നിലയെക്കുറിച്ചോ കോട്ടപ്പള്ളിയെ യുഎസിൽ നിന്നും നാടുകടത്തുന്നതിനുള്ള നടപടികളുടെ സമയക്രമത്തെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ ഐസിഇ പുറത്ത് വിട്ടിട്ടില്ല. ഇമിഗ്രേഷൻ അധികൃതർ ഇയാൾക്ക് എതിനെതിരെയുള്ള നടപടികൾ ആരംഭിക്കുന്നത് കസ്റ്റഡിയിൽ തുടരുമെന്ന് ഐസിഇയുടെ പോസ്റ്റിൽ പറയുന്നത്.