യൂസ്ഡ് ബുക്കിന്റെ വിപുലമായ ശേഖരവുമായി ഒരു വെബ്‌സൈറ്റ്. ഉപയോഗിച്ച പുസ്തകങ്ങള്‍ (യൂസ്ഡ് ബുക്ക്‌സ്) വലിയ വിലക്കുറവില്‍ ആവശ്യമുള്ള പുസ്തകങ്ങള്‍ ഓണ്‍ലൈനായി വാങ്ങാം. EnteBook.com എന്ന ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ്‌സൈറ്റാണു 'ദി യൂസ്ഡ് ബുക്ക് സ്റ്റോര്‍' എന്ന ടാഗ് ലൈനോടു കൂടി ഉപയോക്താക്കാള്‍ക്ക് ആയിരകണക്കിനു യൂസ്ഡ് പുസ്തകങ്ങളുടെ ശേഖരം ഒരുക്കിയിട്ടുള്ളത്. 

വലിയ വിലയുള്ള പുസ്തകങ്ങള്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് ഉപയോഗ ശേഷമുള്ള അതേ പുസ്തകങ്ങള്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങാന്‍ എന്റെ ബുക്ക് ഡോട്‌കോം(Entebook.com) അവസരമൊരുക്കും. സാഹിത്യം, റൊമാന്‍സ്, ബയോഗ്രഫി, എഞ്ചിനിയറിങ്, മെഡിക്കല്‍ ടെക്സ്റ്റ്ബുക്ക് എന്നിങ്ങനെ മലയാളത്തിലും ഇംഗ്ലീഷിലുമായി വിവിധ ശ്രേണികളിലുള്ള ആയിരകണക്കിനു പുസ്തകങ്ങളാണു ആപ്പിലും വെബ്‌സൈറ്റിലുമായി ലഭ്യമാക്കുന്നത്. യൂസ്ഡ് പുസ്തകങ്ങളുടെ വിലയില്‍ എന്ന തലക്കെട്ടോടെ പുതിയ പുസ്തകങ്ങള്‍ സ്റ്റോറില്‍ ചേര്‍ത്തിട്ടുണ്ട്.

വായനയെ ഇഷ്ടപ്പെടുന്നവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ ഉപയോഗപ്പെടുന്ന ആപ്പില്‍ 85% ശതമാനം വരെ ഡിസ്‌കൗണ്ടില്‍ പുസ്തകങ്ങള്‍ ലഭിക്കും. 299 രൂപയിലധികം രൂപയ്ക്ക് ഉപയോഗിച്ച പുസ്തകങ്ങള്‍ വാങ്ങിക്കുന്നവര്‍ക്ക് ഫ്രീയായി ഷിപ്പ്മെന്റും 'എന്റെ ബുക്ക്' നല്‍കുന്നുണ്ട്. സ്റ്റോറില്‍ ലഭ്യമല്ലാത്ത പുസ്തകങ്ങള്‍ request ചെയ്യാനും സംവിധാനം ഒരുക്കിയിട്ടുണ്ട്.