ഈ പ്രവർത്തിയെ മതപരമായി കാണരുതെന്നും അവരെ സ്വാ​ഗതം ചെയ്യാൻ വേണ്ടി മാത്രമാണ് താൻ ഇപ്രകാരം ചെയ്തതെന്നുമാണ് പ്രശാന്ത് കുമാറിന്റെ വിശദീകരണം.


കൻവാർ: തീർത്ഥാടകർക്ക് പുഷ്പവൃഷ്ടി നടത്തി സ്വാ​ഗതം പറഞ്ഞ് ഉത്തർപ്രദേശിലെ മുതിർന്ന പൊലീസ് ഉദ്യോ​ഗസ്ഥൻ. മീററ്റിലെ പൊലീസ് ഓഫീസറായ പ്രശാന്ത് കുമാറാണ് ഹെലികോപ്റ്ററിൽ നിന്നും റോസാപ്പൂക്കൾ വിതറി തീർത്ഥാടകരെ സ്വീകരിച്ചിരിക്കുന്നത്. കമ്മീഷണർ ചന്ദ്രപ്രകാശ് ത്രിപാഠിയും ഒപ്പമുണ്ടായിരുന്നു. വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിനൊപ്പം തന്നെ വിവാദങ്ങൾക്കും കാരണമായിത്തീർന്നിരുന്നു. വിവാദമായതോയെ പ്രശാന്ത് കുമാർ ഈ വീഡിയോ പിൻവലിച്ചിരുന്നു. ബുധനാഴ്ച എഎൻഐ ആണ് വീഡിയോ പുറത്തു വിട്ടിരിക്കുന്നത്. 

Scroll to load tweet…

എന്നാൽ ഈ പ്രവർത്തിയെ മതപരമായി കാണരുതെന്നും അവരെ സ്വാ​ഗതം ചെയ്യാൻ വേണ്ടി മാത്രമാണ് താൻ ഇപ്രകാരം ചെയ്തതെന്നുമാണ് പ്രശാന്ത് കുമാറിന്റെ വിശദീകരണം. എല്ലാ മതത്തെയും അവരുടെ വിശ്വാസങ്ങളെയും അധികൃതർ മാനിക്കുന്നുണ്ടെന്നും ഈദ്, ബക്രീദ്, ജൈനമത ആഘോഷങ്ങൾ എന്നീ സമയത്തെല്ലാം അധികൃതർ ഇടപെട്ടിട്ടുണ്ടെന്നും ഇദ്ദേഹം പറയുന്നു. ശ്രാവണ മാസത്തിൽ ​ഗം​ഗാജലം കൊണ്ടുവരുന്നതിന് വേണ്ടിയാണ് ജനങ്ങൾ കൻവാർ യാത്ര നടത്തുന്നത്. എല്ലാ വർഷവും ശക്തമായ സുരക്ഷാക്രമീകരണങ്ങളാണ് കൻവാർ യാത്രയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 

Scroll to load tweet…

എന്നാൽ തീർത്ഥാടകർക്കിടയിലൂടെ കടന്നുപോയ കാർ തല്ലിത്തകർത്ത സംഭവം നടന്നിരുന്നു. കമ്പും പൈപ്പും കല്ലും ഉപയോ​ഗിച്ചാണ് തീർത്ഥാടകർ തന്നെ ഈ വാഹനം തകർത്തുകളഞ്ഞത്. ഡൽഹിയിലെ മോത്തി ന​ഗറിലായിരുന്നു സംഭവം. പൊലീസുകാർ നോക്കി നിൽക്കെ നടന്ന അക്രകമത്തിൽ‌ ആരും ആരും ഇടപെടാൻ തയ്യറായില്ല. ഒരു സ്ത്രീയായിരുന്നു വാഹനമോടിച്ചിരുന്നത്. അക്രമം തുടങ്ങിയപ്പോൾ തന്നെ അവർ ഓടിരക്ഷപ്പെട്ടിരുന്നു.