നൈനിറ്റാള്‍: ഉത്തരാഖണ്ഡിൽ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തുവിട്ടതിന് പിന്നാലെ കോൺഗ്രസിൽ കലാപം. 70ൽ 63 സീറ്റുകളിൽ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിൽ അസംതൃപ്തരായ കോൺഗ്രസ് പ്രവര്‍ത്തകര്‍ ഡെറാഡൂണിലെ പാര്‍ട്ടി ഓഫീസ് തല്ലിത്തകര്‍ത്തു.
സീറ്റ് കിട്ടാത്ത കോൺഗ്രസ് നേതാക്കളായ നവീൻ ബിഷ്റ്റ്, ആര്യേന്ദ്ര ശര്‍മ്മ എന്നിവരുടെ അനുയായികളാണ് മുഖ്യമന്ത്രി ഹരീഷ് റാവത്തിനെതിരെ മുദ്രാവാക്യം വിളികളുമായി പാര്‍ട്ടി ഓഫീസിലെത്തി ബോര്‍ഡുകളും കസേരകളും തല്ലിത്തകര്‍ത്തത്.
മുഖ്യമന്ത്രി ഹരീഷ് റാവത്ത് രണ്ട് മണ്ഡലങ്ങളിൽ ജനവിധി തേടും. സംസ്ഥാന അധ്യക്ഷൻ കിഷോര്‍ ഉപാധ്യയ സഹസ്പൂരിൽ നിന്ന് മത്സരിക്കും.അടുത്തമാസം 15നാണ് ഉത്തരാഖണ്ഡിൽ വോട്ടെടുപ്പ്.
