സ്ത്രീകളുടെയും കുട്ടികളുടെയും സ്പെഷ്യാലിറ്റി ആശുപത്രി ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മുഖ്യമന്ത്രി.
മലപ്പുറം: പൊന്നാനിയിൽ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും കെ ടി ജലീലിനും നേരെ കരിങ്കൊടി പ്രതിഷേധം. യുവമോർച്ച പ്രവർത്തകരാണ് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചത്. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലെ സർക്കാർ നിലപാടിൽ പ്രതിഷേധിച്ചായിരുന്നു ഇത്. പിന്നാലെയെത്തിയ കെ ടി ജലീലിനെ യൂത്ത് ലീഗ് പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
