തെരഞ്ഞെടുപ്പിന് ഇടയിലും ശേഷവും വിസ്മയങ്ങൾ ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് 

എറണാകുളം: ബംഗാളിൽ സിപിഎം തകർന്നത് 33 വർഷത്തെ ഭരണത്തിന് ശേഷമാണെങ്കില്‍, പത്തുവർഷത്തെ ഭരണത്തിനുശേഷം കേരളത്തിൽ സിപിഎം തകരുമെന്ന് വി ഡി സതീശൻ പറഞ്ഞു. കേഡർ പാർട്ടിയായ സിപിഎമ്മിൽ മുമ്പെങ്ങും ഇല്ലാത്ത കലാപമാണ് ഉണ്ടായത് തെരഞ്ഞെടുപ്പിന് ഇടയിലും ശേഷവും വിസ്മയങ്ങൾ ഉണ്ടാകും. കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്ക് ശേഷം ദില്ലിയില്‍ നിന്ന് മടങ്ങിയെത്തിയ അദ്ദേഹം നെടുമ്പാശ്ശേരിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുള്ള മുഴുവൻ സീറ്റുകളിലെ പട്ടികയും ഇന്ന് പുറത്തുവരും. കോൺഗ്രസ് ഒരു ജനാധിപത്യ പാർട്ടിയാണ് എതിർപ്പുകൾ ഉണ്ടാവുക സ്വാഭാവികമാണ്.തർക്കങ്ങൾ ഇല്ലാതെയാണ് ഘടകകക്ഷികളുടെ സീറ്റ് വിഭജനം പൂർത്തിയാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .