ഹാരിസണ്‍ വിറ്റ ഭൂമിയുടെ കരം ഈടാക്കാൻ നിർദ്ദേശം നല്‍കിയത് സർക്കാർ തോറ്റ് കൊടുക്കുന്നതിന് തുല്യമാണ്. സിവിൽ കേസിന് പോവാതെ സർക്കാർ സൗകര്യം ചെയ്ത് കൊടുക്കുകയാണെന്നു സുധീരന്‍ ആരോപിച്ചു. 

തിരുവനന്തപുരം: ഹാരിസൺ അടക്കം കുത്തകകൾക്ക് ഭൂമി വിട്ട് നൽകാൻ സർക്കാർ ഒത്തുകളിക്കുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ ഗവർണർക്ക് നിവേദനം നൽകി. സിവിൽ കേസിന് പോവാതെ സർക്കാർ സൗകര്യം ചെയ്ത് കൊടുക്കുകയാണെന്നു സുധീരന്‍ ആരോപിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സെക്രട്ടറിയെയും നിയമ സെക്രട്ടറിയെയും ആ സ്ഥാനത്ത് നിന്ന് നീക്കണം. ഹാരിസണ്‍ വിറ്റ ഭൂമിയുടെ കരം ഈടാക്കാൻ നിർദ്ദേശം നല്‍കിയത് സർക്കാർ തോറ്റ് കൊടുക്കുന്നതിന് തുല്യമാണ്. ശബരിമലയിൽ വിമാനത്താവളം വരേണ്ടത് തിരിച്ച് പിടിച്ച ഭൂമിയിലാണെന്നും ഗവര്‍ണര്‍ക്ക് നല്‍കിയ നിവേദനത്തില്‍ സുധീരന്‍ വ്യക്തമാക്കി.