ചെങ്ങന്നൂരിൽ ബിഡിജെഎസുമായുള്ള സഖ്യസാധ്യത തള്ളി സുധീരൻ കങ്കാണിമാരുടെ അവകാശവാദം ആരും മുഖവിലക്കെടുക്കില്ലെന്നും വി.എം.സുധീരൻ ഏഷ്യാനെറ്റ് ന്യൂസിനോട്
ആലപ്പുഴ: വെള്ളാപ്പള്ളിയെ മുന്നണിയിലേക്ക് ക്ഷണിച്ച കോൺഗ്രസ് നേതാക്കൾക്ക് വിഎം സുധീരന്റെ മറുപടി. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ബിഡിജെഎസുമായുള്ള സഖ്യസാധ്യത തള്ളി വിഎം സുധീരൻ. ചെങ്ങന്നൂരിൽ വിധിയെഴുതുന്നത് ജനങ്ങളാണെന്നും കങ്കാണിമാരുടെ അവകാശവാദങ്ങൾ ജനം മുഖവിലക്കെടുക്കില്ലെന്ന് സുധീരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ചെങ്ങന്നൂരിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിലയിരുത്തലാകുമെന്നും വിഎം സുധീരൻ കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ പ്രവർത്തനം വിലയിരുത്തുന്നിനെ യുഡിഎഫ് ഭയക്കുന്നില്ലെന്നും മദ്യനയമടക്കം സർക്കാറിന്റെ നയവൈകല്യങ്ങൾ തെരഞ്ഞെടുപ്പ് ചർച്ചയാണെന്നും സുധീരൻ പറഞ്ഞു.
