ഗവര്‍ണറെ നിയമിക്കുന്നത് പാര്‍ട്ടി അറിയണമെന്നില്ല.

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് യുവത്വത്തിന് പ്രാധാന്യം നല്‍കുമെന്ന് വി മുരളീധരന്‍ എം.പി. ഇക്കാര്യത്തില്‍ കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം വൈകാതെയുണ്ടാവും. താന്‍ ഇനി സംസ്ഥാന അധ്യക്ഷ പദവിയിലേക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കുമ്മനത്തിന്റെ പ്രവര്‍ത്തന മികവിന് ലഭിച്ച അംഗീകാരമാണിത്. അല്ലാതെ മാറ്റി നിര്‍ത്തലല്ല. ഗവര്‍ണറെ നിയമിക്കുന്നത് പാര്‍ട്ടി അറിയണമെന്നില്ല. ചെങ്ങന്നൂരില്‍ എന്‍.ഡി.എ ഒറ്റക്കെട്ടാണ്. ബി.ഡി.ജെ.എസിന് അര്‍ഹിക്കുന്ന പരിഗണന ഉടന്‍ നല്‍കുമെന്നും ഇപ്പോള്‍ നടക്കുന്ന നീക്കങ്ങള്‍ അതിന്റെ ഭാഗമാണെന്നും വി മുരളീധരന്‍ പറഞ്ഞു.