തിരുവനന്തപുരം: കഴിഞ്ഞ നിയമസഭ തെരെഞ്ഞെടുപ്പിൽ വി എസ് അച്യുതാനന്ദനും ഭാര്യയും വോട്ട് ചെയ്യുന്നത് ജി സുധാകരൻ എത്തിനോക്കിയെന്ന പരാതിയിൽ പോലീസ് വി എസിൽ നിന്ന് മൊഴിയെടുത്തു. ഇന്ന് രാവിലെ ഔദ്യോഗിക വസതിയിലെത്തി അന്വേഷണ ഉദ്യോഗസ്ഥനായ ആലപ്പുഴ ഡിവൈഎസ്‍പിയാണ് മൊഴിയെടുത്തത്.

വി.എസ്, ഭാര്യ വസുമതി, മകൻ അരുണകുമാർ എന്നിവരിൽ നിന്ന് ഒരുമണിക്കൂറോളം സംഘം മൊഴിയെടുത്തു. അമ്പലപ്പുഴ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായിരുന്ന ജി സുധാകരൻ വിഎസ് വോട്ടുചെയ്യുന്നത് എത്തിനോക്കിയെന്നായിരുന്നു പരാതി. ആലപ്പുഴ ഡിസിസിയുടെ പരാതിയിൽ തെര‍െഞ്ഞെടുപ്പ് കമ്മീഷനാണ് പോലീസിനോട് കേസെടുത്ത് അന്വേഷിക്കാൻ ആവശ്യപ്പെട്ടത്.