ഭരണപരിഷ്കാര കമ്മിഷന്‍ അധ്യക്ഷന്‍ വി എസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയും,ജലദോഷത്തിനൊപ്പം ശ്വാസസംബന്ധമായ പ്രശ്നങ്ങള്‍ കൂടിയതോടെയാണ് വൈകിട്ടോടെ വി എസിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിരീക്ഷണത്തിനായി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നെങ്കിലും ആരോഗ്യനില തൃപ്തികരമായതിനെ തുടര്‍ന്ന് റൂമിലേക്ക് മാറ്റി. രക്തസമ്മര്‍ദ്ദം താഴ്ന്നതും ശാരീരിക അവശതകളും മാത്രമാണ് ഇപ്പോഴുള്ളത് എന്നും വി എസിനെ ചികിത്സിക്കുന്ന മെഡിക്കല്‍സംഘ തലവന്‍ ഡോ.ബാലചന്ദ്രന്‍ വ്യക്തമാക്കി.