ജുഡിഷ്യൽ അന്വേഷണം തീരുംവരെ വിഴിഞ്ഞം തുറമുഖ നിർമ്മാണ പദ്ധതി നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഭരണ പരിഷ്കരണ കമ്മിഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്റെ കത്ത്. മുഖ്യമന്ത്രി ബെർത്ത് പൈലിംഗ് ഉദ്ഘാടനം നിർവ്വഹിച്ച് പദ്ധതിയുമായി മുന്നോട്ട് പോകുമ്പോഴാണ് വി എസ് അച്യുതാനന്ദന്‍ നിലപാട് കൂടുതൽ കടുപ്പിച്ചത്. അതിനിടെ സിഎജി റിപ്പോർട്ടിനെതിരെ ഉമ്മൻചാണ്ടി അക്കൗണ്ടന്റ് ജനറലിന് പരാതി നൽകും.
ഒരു ഭാഗത്ത് അന്വേഷണവും മറുവശത്ത് പദ്ധതിനിർമ്മാണവും. സർക്കാറിന്റെ ഈ നിലപാട് പാടില്ലെന്നാണ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെടുന്നത്. സംസ്ഥാനത്തിന് കനത്തനഷ്‍ടമാണെന്ന് സിഎജി ചൂണ്ടിക്കാണിച്ച സാഹചര്യത്തിൽ ആദ്യം അന്വേഷണമാണ് തീർക്കേണ്ടത്. സിഎജി കണ്ടെത്തിയ ക്രമേക്കടിന് പിന്നിലെ ഗൂഡാലോചനയാണ് അന്വേഷിക്കേണ്ടതെന്നും വിഎസ് ആവശ്യപ്പെട്ടു. വിഴിഞ്ഞത്ത് മുഖ്യമന്ത്രി ബെർത്ത് പൈലിംഗ് ഉദ്ഘാടനം ചെയ്ത് സർക്കാർ പദ്ധതിയുമായി മുന്നോട്ട് പോകുമ്പാഴാണ് വി എസ് അച്യുതാനന്ദന്റെ നിർണ്ണായകനീക്കം. അന്വേഷണം പ്രഖ്യാപിച്ചെങ്കിലും പദ്ധതി സമയബന്ധിതമായി മുന്നോട്ടു പോകുമെന്നാണ് സർക്കാറിന്റ നിലപാട്. അതിനിടെ സിഎജി റിപ്പോർട്ടിനെ ചോദ്യം ചെയ്യാനാണ് ഉമ്മൻചാണ്ടിയുടെ തീരുമാനം. തുറമുഖവകുപ്പ് സെക്രട്ടറിയുടെ വിശദീകരണം കേൾക്കാതെയാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്ന് ചൂണ്ടിക്കാട്ടി അക്കൗണ്ടന്റ് ജനറലിന് പരാതി നൽകും. റിപ്പോർട്ടില്‍ ബാഹ്യ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നും കരാറിനെതിരെ ലേഖനമെഴുതിയ വ്യക്തിയ സിഎജി ഉപദേശകനാക്കിയെന്നും ഉമ്മൻചാണ്ടി പരാതിപ്പെടും. പാർട്ടിക്കകത്തും പുറത്തും സിഎജി റിപ്പോർട്ട് ആയുധമാക്കിയുള്ള നീക്കം നടക്കുന്നതിനിടെയാണ് ഉമ്മൻചാണ്ടി പരാതി ഉന്നയിക്കുന്നത്.
വിഴിഞ്ഞത്തെ നിർമ്മാണം നിർത്തിവയ്ക്കണം- മുഖ്യമന്ത്രിക്ക് വി എസ്സിന്റെ കത്ത്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
