തിരുവനന്തപുരം: വികെ ശശിധരനെ പേഴ്സൺ സ്റ്റാഫില്‍ ഉള്‍പ്പെടുത്തണമെന്ന വിഎസ് അച്യുതാനന്ദന്റെ ആവശ്യം പാര്‍ട്ടി തള്ളി. വാര്‍ത്ത ചോര്‍ത്തിയ കുറ്റത്തിന് നേരത്തെ വിഎസിന്റെ സ്റ്റാഫില്‍ നിന്ന് പാര്‍ട്ടി പുറത്താക്കിയ ആളാണ് വി.കെ.ശശിധരന്‍. പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് വിഎസ് നിശ്ചയിച്ച ആളെയും പറ്റില്ലെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.