തിരുവനന്തപുരം: ഭരണ പരിഷ്കാര കമ്മീഷന്‍ അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്.അച്യുതാനന്ദൻറെ മകൻ വി.എ.അരുണ്‍ കുമാറിന് വിജിലൻസിന്റെ ക്ലീൻ ചിറ്റ്. അരുണ്‍ കുമാറിനെ ഐഎച്ച്ആർഡി അഡീഷണൽ ഡയറക്ടറാക്കി നിയമിച്ചത് ചട്ടവിരുദ്ധമായിട്ടെന്ന ആരോപണം തള്ളി കളഞ്ഞ് വിജിലൻസ് കോടതിയിൽ റിപ്പോർട്ട് നൽകി.
അരുണ്‍ കുമാറിന് അഡീഷണൽ ഡയറക്ടറാകാൻ വേണ്ടത്ര യോഗ്യതയുണ്ടെന്ന് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വിജിലൻസ് പറയുന്നു. അച്യുതാനന്ദന്‍ മന്ത്രിസഭയുടെ കാലത്ത് നടന്ന നിയമനത്തിൽ ക്രമക്കേടുണ്ടെന്ന് നിയമസഭാ സമിതിയും കണ്ടെത്തിയതിനെ തുടർന്നാണ് വിജിലൻസ് കേസെടുത്തത്.
എന്നാൽ വിശദമായ അന്വേഷണത്തിൽ അരുണ്‍ കുമാറിന്റെയും അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന രവീന്ദ്രൻ നായരുടെ നിയമനവും നിയമവിരുദ്ധമല്ലെന്നാണ് വിജിലൻസ് കണ്ടെത്തൽ.
