മലപ്പുറം: മീസല്‍സ് റൂബല്ല കുത്തിവെപ്പിനെതിരെയുള്ള സാമൂഹ്യവിരുദ്ധരുടെ നീക്കം സര്‍ക്കാര്‍ ശക്തമായി നേരിടുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ. പ്രതിരോധ കുത്തിവെപ്പിന് പൊലീസ് സംരക്ഷണം തേടുമെന്നും മന്ത്രി പറഞ്ഞു. ഇതിനിടെ മലപ്പുറത്ത് നഴ്സിനെ അക്രമിച്ച സംഭവത്തില്‍ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
മലപ്പുറം എടയൂരില്‍ മീസില്‍സ് റുബല്ല പ്രതിരോധ കുത്തിവെപ്പ് നല്‍കാനെത്തിയ നഴ്‌സിനെയാണ് ഒരു സംഘം ആളുകള്‍ മര്‍ദ്ദിച്ചത്. അത്തിപ്പറ്റ ജി.എല്‍.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മിസില്‍സ് റുബെല്ല വാക്സിനെടുക്കുന്നതിനിടയിലാണ് എടയൂര്‍ പി എച്ച് സിയിലെ നഴ്സ് ശ്യാമള ഭായിയെ ഒരു സംഘം ആളുകള്‍ മര്‍ദ്ദിച്ചത്.
